നാദാപുരം: എക്സൈസ് വകുപ്പിൻെറ സഹകരണത്തോടെ വളയം ഗ്രാമപഞ്ചായത്തും വേദിക മരാങ്കണ്ടിയും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി ബോധവത്കരണ പരിപാടി വളയം സബ് ഇൻസ്‌പെക്ടർ വി. അനീഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസെടുത്തു. വളയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. അശോകൻ മാസ്റ്റർ, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി കെ.കെ. വിനോദൻ, നാദാപുരം എക്സൈസ് പ്രിവന്‍റിവ് ഓഫിസർ സി.പി. ചന്ദ്രൻ, എം. ദിവാകരൻ, കെ. ചന്ദ്രൻ മാസ്റ്റർ, കെ.ടി. കുഞ്ഞിക്കണ്ണൻ, സി.എച്ച്. ഭാസ്കരൻ, ടി. കൈലാസൻ, എം.കെ. രഞ്ജിത്ത്, കെ. ലിജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.