ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌: വാർഷികാഘോഷത്തിന്​​ തുടക്കം

ഓമശ്ശേരി: ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. എഴുത്തച്ഛൻ പുരസ്കാര ജേതാവ്​ പി. വൽസല ടീച്ചർ മുഖ്യാതിഥിയായിരുന്നു. സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കണമെന്നും സമൂഹത്തിൽ സൗഹൃദസദസ്സുകൾ അനിവാര്യമാണെന്നും അവർ പറഞ്ഞു. വായനദിനത്തോടനുബന്ധിച്ച്‌ ഭരണസമിതി നടത്തിയ 'കൊറോണ വൈറസിനൊരു കത്ത്‌' മത്സരത്തിൽ ജേതാക്കളായവർക്ക്‌ ചടങ്ങിൽ പി. വൽസല ടീച്ചർ ഉപഹാരം സമർപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സീനിയർ എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 14 ജേതാക്കൾക്കാണ്‌ ഉപഹാരങ്ങൾ നൽകിയത്‌. പി. ഫാത്തിമ റുഷ്ദ വെളിമണ്ണ, എസ്‌.ആർ. നീരജ്‌, അനന്തു ഷാനിവ്‌ (എൽ.പി), സ്നേഹ സെബാസ്റ്റ്യൻ, ടി.ടി. അനന്യ, കെ.പി. ഖദീജ റിൻഷ (യു.പി), സി.ടി. ദേവനന്ദ, സി.വി. ആയിഷ ഫിദ അമ്പലക്കണ്ടി, ശ്രീഹർഷ സൂര്യ (എച്ച്‌.എസ്‌), പി.സി. നഫീസ പൊന്നഞ്ചാലിൽ, സി. അനഘ ചെർപ്പുള്ള്യേരി (എച്ച്‌.എസ്‌.എസ്‌), എ.എം. ഫർസാന ഫുആദ്‌, ഇ. നാജിയ വഫിയ്യ അമ്പലക്കണ്ടി, ആർ.കെ. ഹാജറ കൊളത്തക്കര (സീനിയർ) എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഒന്നാം വാർഷികാഘോഷം ഫെബ്രുവരി 28ന്‌ സമാപിക്കും. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. യൂനുസ്‌ അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, കെ. ആനന്ദകൃഷ്ണൻ, ഡോ. എം.പി. വാസു, എം. ഷീജ, കെ.പി. രജിത, പി.കെ. ഗംഗാധരൻ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, പങ്കജവല്ലി, എം. ഷീല, കെ.പി. അയമ്മദ്‌ കുട്ടി, സി.കെ. റസാഖ്‌ മാസ്റ്റർ, ഒ.എം. ശ്രീനിവാസൻ നായർ, പി.എം. മധുസൂദനൻ, വി.എം. രമാദേവി, എ.കെ. തങ്കമണി എന്നിവർ സംസാരിച്ചു. പി. വൽസല ടീച്ചർക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ഉപഹാരം ഡോ. എം.കെ. മുനീർ എം.എൽ.എ സമ്മാനിച്ചു. മുനവ്വർ മൂത്തേടത്തി‍ൻെറ 'മഞ്ഞപ്പൂക്കൾ' നോവൽ പി. വൽസല ടീച്ചർക്കും ഡോ. മുനീറിനും രചയിതാവ്‌ കൈമാറി. എം.എം. രാധാമണി സ്വാഗതം പറഞ്ഞു. ഫോട്ടോ: ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളും ഉപഹാര സമർപ്പണവും ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യകാരി പി. വൽസല സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.