കണ്ണൂർ: കെ. റെയിൽ പദ്ധതിയെ ശശി തരൂർ അനുകൂലിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പഠിക്കട്ടേയെന്നാണ് ശശി തരൂര്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും. കെ. റെയിൽ വിഷയത്തിൽ തരൂർ നടത്തിയ അഭിപ്രായ പ്രകടനം പാർട്ടി പരിശോധിക്കുമെന്നും വി.ഡി. സതീശൻ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ കെ.റെയിലിനു വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. സുതാര്യമല്ലാത്ത പദ്ധതിക്കെതിരെ രൂക്ഷമായ എതിര്‍പ്പാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വരാനിരിക്കുന്ന തലമുറകളുടെമേല്‍പോലും കടബാധ്യത അടിച്ചേൽപിക്കുന്ന പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനാവശ്യ ധിറുതി കാട്ടുകയാണ്. ഇതിനു പിന്നിൽ ദുരൂഹതയുണ്ട്. കെ- റെയിലിന് എതിരായ രണ്ടാം ഘട്ട സമരം യു.ഡി.എഫ്. അടുത്ത ദിവസം പ്രഖ്യാപിക്കും. അനാവശ്യ ഇടപെടലുകളിലൂടെ സി.പി.എം പൊലീസിനെ തകര്‍ത്തതായും പൊലീസ് സേനയുടെ പൂര്‍ണമായ നിയന്ത്രണം പാര്‍ട്ടി സമിതികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തെ പഴയ സെല്‍ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ശ്രമം. പൊലീസ് മേധാവികള്‍ പറഞ്ഞാല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ കേള്‍ക്കാത്ത സ്ഥിതിയാണ്. ജില്ല പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ആലപ്പുഴയില്‍ വര്‍ഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു. അത് ഒഴിവാക്കാനുള്ള ഇൻറലിജന്‍സ് സംവിധാനം പൊലീസിനില്ല. ഹൈകോടതി നിരന്തരം പൊലീസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കുകയാണ്. പൊലീസ് ഇത്രമാത്രം വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു പോലെ യു.ഡി.എഫ് എതിര്‍ക്കും. ആര്‍.എസ്.എസിൻെറയും എസ്.ഡി.പി.ഐയുടെയും നിലനില്‍പ് പരസ്പരം അക്രമമുണ്ടാക്കുന്നതിലൂടെയാണ്. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കേരളം പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.