ബി​.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർക്ക്​ തടവ്​

കോഴിക്കോട്​: ബി.ജെ.പി പ്രവർത്തക​നെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അഞ്ചുപേർക്ക്​ ഏഴുകൊല്ലം വീതം തടവ്​. അഴിയൂര്‍ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം ആക്രമണത്തിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ കരുവയല്‍ കോവുക്കല്‍ വിനീഷിന്​ (43) ഗുരുതര പരിക്കേറ്റ സംഭവത്തിൽ ചോമ്പാല താഴെ മമ്പത്ത്​ രാഹുൽ, അഴിയൂർ രമ്യ നിവാസിൽ രമീഷ്​, അഴീയൂർ പുഴക്കൽ നടേമ്മൽ പ്രജീഷ്​, പുതിയ പുരയിൽ താഴെ സരിത്​, പത്ത്​കണ്ടത്തിൽ ദിലീപൻ എന്നിവരെയാണ്​ ജില്ല അസി. സെഷൻസ് കോടതി ശിക്ഷിച്ചത്​. ചോമ്പാല പൊലീസെടുത്ത കേസിലാണ്​ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.