വലിയ എഴുത്തുകാർ 'പൊളിറ്റിക്കലി കറക്ട്' അല്ല -ചുള്ളിക്കാട്​​

കോഴിക്കോട്​: വലിയ എഴുത്തുകാർ 'പൊളിറ്റിക്കലി കറക്ട്' അല്ലെന്ന്​ കവി ബാലചന്ദ്രൻ ചുള്ളിക്കാട്​. വാല്​മീകിയും വ്യാസനും​കാളിദാസനും വില്യം ഷേക്സ്പിയറുമുൾപ്പെടെയുള്ള വലിയ എഴുത്തുകാരേക്കാൾ ചെറിയ എഴുത്തുകാരാണ്​ പൊളിറ്റിക്കലി കറക്ട്​ എന്ന്​ ചുള്ളിക്കാട്​ അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ ക്രിസ്മസ്​, പുതുവത്സര പുസ്തകോത്സവത്തി‍ൻെറ ഉദ്​ഘാടനത്തോടനുബന്ധിച്ച്​ സുഭാഷ്​ ചന്ദ്ര‍​ൻെറ 'സമുദ്രശില' നോവലി‍ൻെറ ഡീലക്​സ്​ പതിപ്പ്​ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യം ​ക്ലാസിൽ പഠിക്കാനും ഗവേഷണം നടത്താനും പിഎച്ച്​.ഡി നേടാനും മാത്രമാണെന്നാണ്​ സാഹിത്യ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിചാരമെന്നും ചുള്ളിക്കാട്​ പറഞ്ഞു. മേയർ ബീന ഫിലിപ്​, സുഭാഷ്​ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.