കോഴിക്കോട്: തൊഴിലിടങ്ങളിൽ ജീവനക്കാരികൾക്ക് അഭിമാനത്തോടെ ജോലി ചെയ്യാനാവശ്യമായ സംവിധാനം ഉടമകൾ ഉറപ്പുവരുത്തണമെന്ന് കേരള വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. ആഭ്യന്തര തർക്കപരിഹാര സമിതികൾ നിർബന്ധമായും രുപവത്കരിക്കണമെന്ന് ജില്ലതല അദാലത്തിനു ശേഷം സതീദേവി വാർത്തസേമ്മളനത്തിൽ പറഞ്ഞു. മാധ്യമസ്ഥാപനങ്ങളിലടക്കം വനിതകൾക്ക് പ്രയാസങ്ങളുണ്ടായാൽ പരാതിപ്പെടാൻ സമിതികളില്ലാത്ത അവസ്ഥയുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ പരാതിയും വനിത കമീഷൻ പരിഗണിച്ചു. ചാനൽ പ്രതിനിധികൾ അദാലത്തിനെത്തിയില്ല. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളാണ് പരിഗണിച്ച കേസുകളിലധികവുമെന്ന് വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു. തിങ്കളാഴ്‌ച ടൗൺ ഹാളിൽ നടന്ന വനിത കമീഷൻ സിറ്റിങ്ങിൽ ലഭിച്ച പരാതികളേറെയും ഗാർഹിക പ്രശ്‌നങ്ങളുടേതായിരുന്നു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി പറയാനെത്തുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി. സതീദേവി പറഞ്ഞു. അദാലത്തില്‍ പരിഗണിക്കുന്ന പല പരാതികളിലും എതിര്‍ കക്ഷികള്‍ ഹാജരാകുന്നില്ലെന്ന സാഹചര്യവുമുണ്ട്. നോട്ടീസയച്ചിട്ടും ഹാജരാകാത്ത കേസുകളില്‍ പൊലീസിൻെറ സഹായം തേടും. പയ്യോളിയിലെ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് കൊന്ന സംഭവത്തിൽ ഇരയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി വേണമെന്നും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. സ്നേഹബന്ധമടക്കം വേണ്ടെന്ന് പറയാനുള്ള അവകാശം പെൺകുട്ടികൾക്കുണ്ട്. 30 കേസുകള്‍ തീര്‍പ്പാക്കി. 90 കേസുകളാണ് പരിഗണിച്ചത്. 54 കേസുകള്‍ അടുത്ത അദാലത്തിലേക്കും ആറെണ്ണം പൊലീസിൻെറയും മറ്റും റിപ്പോര്‍ട്ടുകള്‍ കിട്ടാനുമായി മാറ്റിെവച്ചു. കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.