ചെറുകിട വ്യവസായ-കൈത്തറി ഉൽപന്ന പ്രദർശന വിപണനമേള തുടങ്ങി

കോഴിക്കോട്​: ജില്ല വ്യവസായ കേന്ദ്രത്തി‍ൻെറ നേതൃത്വത്തിൽ കോർപറേഷൻ സ്​റ്റേഡിയത്തിൽ . സംസ്ഥാന സർക്കാർ, വ്യവസായ വാണിജ്യ വകുപ്പ്, ജില്ല വ്യവസായ കേന്ദ്രം, നബാർഡ്, ജില്ല കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ്​ ഒരാഴ്ച നീളുന്ന മേള. ​ൈകത്തറി ഉൽപന്നങ്ങൾക്ക്​ 20 ശതമാനം റിബേറ്റുണ്ട്​. കോട്ടൻ സാരികൾ, സെറ്റ് മുണ്ടുകൾ, ധോത്തികൾ, കൈലികൾ, ബെഡ്ഷീറ്റുകൾ, നാടൻ രുചിയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവയുണ്ട്​. രാവിലെ 10​ മുതൽ രാത്രി എട്ടു വരെയാണ്​ മേള. കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.എ. നജീബ് അധ്യക്ഷതവഹിച്ചു. സബ്​ കലക്ടർ ചെൽസസിനി മുഖ്യപ്രഭാഷണം നടത്തി. വാർഡ്​ കൗൺസിലർ എസ്.കെ. അബൂബക്കർ, മുഹമ്മദ് റിയാസ്, കെ. രാജീവ്‌, കെ.ടി. ആനന്ദകുമാർ, എം. അബ്​ദുറഹ്​മാൻ എന്നിവർ പങ്കെടുത്തു. photo vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.