ഗോപിനാഥൻ നായർ

ഗോപിനാഥൻ നായർ കാഞ്ഞങ്ങാട്: മണ്ണടി ബെല്ല കർണികാരം റിട്ട. ബ്ലോക്ക് എക്​സ്​റ്റൻഷൻ ഓഫിസർ എം.എസ്. ഗോപിനാഥൻ നായർ (72) നിര്യാതനായി. പനത്തടി പനക്കയത്തെ ശിവരാമ പണിക്കരുടെയും കമലാക്ഷിയമ്മയുടെയും മകനാണ്. എൻ.ജി.ഒ യൂനിയൻ നേതാവായിരുന്നു. ഏതു സംഖ്യയുടെയും ക്യൂബ് റൂട്ട് എളുപ്പത്തിൽ കണ്ടെത്താനുള്ള ഫോർമുല, ബീൽസ് കൺജക്ച്വറിന് പരിഹാരം കണ്ടെത്തൽ എന്നിവ സംബന്ധിച്ച പ്രബന്ധങ്ങൾ അന്താരാഷ്​ട്ര ഗണിത മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: ടി. ജയൻ (ഐ.ടി സർവിസ് സൻെറർ, കാഞ്ഞങ്ങാട്) ജി. ശ്രീജ (സദ്ഗുരു സ്കൂൾ, പേരൂർ). മരുമക്കൾ: സംഗീത (ഓഫിസ് അറ്റൻഡർ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത്), രാജേഷ് (ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: എം.എസ്. നാരായണൻ നായർ (ബളാന്തോട്), എം.എസ്. ചന്ദ്രശേഖരൻ നായർ (പുലിക്കടവ്), വിജയൻ നായർ (പനക്കയം), സോമൻ നായർ, എം.എസ്. ഗോപാലകൃഷ്ണൻ നായർ, എം.എസ്. പുരുഷോത്തമൻ നായർ, സി.പി.ഐ നേതാവ് എം.എസ്. വാസുദേവൻ (എല്ലാവരും പനത്തടി). പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.