ആലപ്പുഴ കൊലപാതക ഗൂഢാലോചന തിരിച്ചറിയണം -ഐ.എൻ.എൽ

കൊടുവള്ളി: കൊലപാതകത്തെ അപലപിക്കുന്നതിന് പകരം സർക്കാറിനെതിരെ ആയുധമായി ഉപയോഗിക്കാനുള്ള കോൺഗ്രസി‍ൻെറ ശ്രമം ദൗർഭാഗ്യകരമെന്ന് ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. വർഗീയകലാപത്തിന്​ ഗൂഢാലോചന നടത്തി പിണറായി സർക്കാറിനെ താഴെയിറക്കാനുള്ള കോൺഗ്രസ്​ നീക്കം ജനം തിരിച്ചറിയും. കേരളത്തിൽ അധികാരം നേടിയെടുക്കുന്നതിനുവേണ്ടി മനുഷ്യജീവനെ കുരുതികൊടുക്കുന്ന ഇത്തരം ക്രൂരമായ നടപടിയെ യോഗം അപലപിക്കുകയും മരിച്ചവരുടെ കുടുംബത്തി‍ൻെറ ദുഃഖത്തിൽ അനുശോചിക്കുകയും ചെയ്തു. സി.പി. അബ്​ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി. നാസർ കോയ തങ്ങൾ, ഒ.പി.ഐ. കോയ, എം.എസ്. മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്, ഒ.പി. റഷീദ്, കരീം പുതുപ്പാടി, ഒ.പി. റസാഖ്, മജീദ് പാലോളിതാഴം, എൻ.സി. അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.