കിണറ്റിൽ വീണ യുവതിയെ അഗ്​നിശമനസേന രക്ഷപ്പെടുത്തി

മുക്കം: വെള്ളംകോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ മുക്കം അഗ്​നിശമനസേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ നെല്ലിക്കാപൊയിലിൽ നെല്ലിക്കൽ സുസ്മിതയാണ്​ (40) വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഞായറാഴ്ച രാവിലെയാണ് 30 അടിയോളം താഴ്ചയും പത്തടി വെള്ളവുമുള്ള കിണറ്റിൽ വീണത്. മുക്കം ഫയർഫോഴ്സ് അസിസ്​റ്റൻറ്​​ സ്​റ്റേഷൻ ഓഫിസർ എൻ. വിജയ‍ൻെറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫിസർ ഷൈബിൻ കിണറ്റിലിറങ്ങി റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. മുക്കത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫിസർ പയസ് അഗസ്​റ്റിൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫിസർമാരായ കെ.ടി. ജയേഷ്, സുബിൻ, മിധുൻ, അഖിൽ, ഹോം ഗാർഡ് വിജയൻ എന്നിവരടങ്ങിയ അഗ്​നിശമനസേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.