സ്​ത്രീപക്ഷ നവകേരളം കാമ്പയിന് തുടക്കം

കോഴിക്കോട്: സ്​ത്രീധനത്തിനും സ്​ത്രീപീഡനത്തിനുമെതിരെ സംസ്​ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ നടത്തുന്ന സ്​ത്രീപക്ഷ നവകേരളം കാമ്പയിനിന് ജില്ലയിൽ ആവേശത്തുടക്കം. പ്രചാരണ പരിപാടികൾ അന്താരാഷ്​ട്ര മഹിളാദിനമായ മാർച്ച് എട്ട്​ വരെ നീണ്ടുനിൽക്കും. ജില്ലതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിങ്​ ബോഡി എക്സിക്യൂട്ടിവ് അംഗം കെ.കെ. ലതിക മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ പ്രസീന, സ്​മിത എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ സ്​ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്തു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കവിത സ്വാഗതവും ജെൻഡർ േപ്രാഗ്രാം മാനേജർ പ്രിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.