കൊടിയത്തൂർ: ചെറുവാടി ഹൈസ്കൂൾ അലിഫ് അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അറബി ഭാഷ ദിനാഘോഷ പരിപാടികൾ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകൻ അബൂബക്കർ പുതുക്കുടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ. അജിത അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിഷ, സരിത, എം.വി. അബ്ദുറഹിമാൻ, ലിജി റൈഹാനത്ത്, ഹാരിസ് ബാബു എന്നിവർ സംസാരിച്ചു. സ്കൂളിൽ അറബിക് അക്ഷര വൃക്ഷം, പ്രദർശനം, കലാപരിപാടികൾ എന്നിവ നടന്നു. ജി.എം.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അറബി ഭാഷ ദിനാചരണം നടന്നു. പ്രദർശനം, കലാസാഹിത്യ മത്സരങ്ങൾ, പ്രഭാഷണം എന്നിവ നടന്നു. പഞ്ചായത്തംഗം ടി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നജീബ്, വി. അബ്ദുൽ റഷീദ്, പി.കെ. രമേശൻ, പി. ഫൈസൽ, കരീം മാവൂർ എന്നിവർ സംസാരിച്ചു. പന്നിക്കോട് എ.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അറബി ഭാഷ ദിനാഘോഷ പരിപാടികൾ മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. പ്രദർശനം മാനേജർ സി. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.പി. ഗീത, പി.ടി.എ വൈസ് പ്രസിഡൻറ് സൈത് കീഴ്പറമ്പ്, പി.കെ. ഹഖീം തുടങ്ങിയവർ സംസാരിച്ചു. അറബി ഭാഷ പത്രങ്ങൾ, ചെറിയ ഖുർആൻ, കാലിഗ്രഫി, കറൻസികൾ, പുസ്തകങ്ങൾ, ചാർട്ടുകൾ, കുട്ടികളുടെ പഠന ഉൽപന്നങ്ങൾ എന്നിവ പ്രദർശനത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.