എം.ജെ. ഹൈസ്​കൂളിൽ ചുമർചിത്ര രചന നടത്തി

വില്യാപ്പള്ളി: സ്വാതന്ത്ര്യത്തി​‍ൻെറ അമൃത മഹോത്സവത്തി​‍ൻെറ ഭാഗമായി വില്യാപ്പള്ളി എം.ജെ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ ക്ലബി​‍ൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരം, അധിനിവേശത്തിനെതിരെ മുന്നേറ്റം എന്ന പ്രമേയത്തിൽ ചുമർചിത്ര രചന സംഘടിപ്പിച്ചു. നാൽപതോളം വിദ്യാർഥികൾ പങ്കെടുത്ത ചിത്രരചനയിൽ ഇന്ത്യയുടെ വ്യത്യസ്തമായ സ്വാതന്ത്ര്യ സമരത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ വരച്ചു. ഹെഡ്മാസ്റ്റർ ബഷീർ മാണിക്കോത്ത് ഉദ്​ഘാടനം ചെയ്തു. ബഷീർ വെമ്പോളി, അസീസ് മണോളി, അബ്​ദുസ്സലാം, എം.എ. സിറാജുദ്ദിൻ, ശരത്ത്, സാബിറ, ഷമീറ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.