ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ

കൈതപ്പൊയിലിൽ വിളംബര ജാഥ നടത്തി താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിൽ പ്രദേശത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി നാട്ടുകാർ. കക്ഷിരാഷ്​ട്രീയ ഭേദ​െമന്യേ സംഘടിപ്പിച്ച വിളംബര ജാഥ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മയക്കുമരുന്ന് ലോബിക്കെതിരെ വിവിധ പരിപാടികളാണ് ജനകീയാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. കൈതപ്പൊയിൽ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി ജില്ല പഞ്ചായത്ത്‌ അംഗം അംബിക മംഗലത്ത് ഉദ്​ഘാടനം ചെയ്‌തു. ലഹരിവിരുദ്ധ സമിതി ചെയർമാൻ സി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർമാരായ രാധ ടീച്ചർ, ഒ.എം. റംല അസീസ്, കെ.സി. മുഹമ്മദ്‌ ഹാജി, സഹീർ എരഞ്ഞോണ എ.പി. ബഷീർ, കെ.സിദ്ദീഖ്, നാസർ ടി.കെ. എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.സി. ശിഹാബ് സ്വാഗതവും കോഓഡിനേറ്റർ ആർ.കെ. ഷാഫി നന്ദിയും പറഞ്ഞു. ആർ.കെ. മൊയ്തീൻ കോയ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി ക്യാപ്.. ലഹരി മാഫിയക്കെതിരെ കൈതപ്പൊയിലിൽ സംഘടിപ്പിച്ച വിളംബര ജാഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.