ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണത്തിലും ഓഫിസ് പ്രവർത്തനങ്ങളിലുമുള്ള നിശ്ചലാവസ്ഥക്ക് പരിഹാരം കാണുന്നതിന് എത്രയും പെട്ടെന്ന് ഭരണസമിതി യോഗം വിളിച്ചു ചേർത്ത് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗം ചേരുന്നതിന് നോട്ടീസ് നൽകി. പഞ്ചായത്ത് ഓഫിസ് പ്രവർത്തനങ്ങളാകെ താളം തെറ്റിയിരിക്കയാണെന്നും സാധാരണക്കാർക്ക് ഓഫിസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്നും ആരോപിക്കുന്നു. ഫയലുകൾ മാസങ്ങളോളം തീർപ്പാവാതെ കിടക്കുന്നു, സർക്കാർ തദ്ദേശ ഭരണസ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ജനോപകാരപ്രവർത്തനങ്ങളാകെ അട്ടിമറിക്കപ്പെടുന്നു, നിലാവ് പദ്ധതി വികലമാക്കപ്പെട്ടു, ജലജീവൻ പദ്ധതിയോട് പുറംതിരിഞ്ഞ് നിൽക്കുന്നു, മാലിന്യ സംസ്കരണത്തിൻെറ ഭാഗമായുള്ള എം.സി.എഫ് കെട്ടിട നിർമാണത്തിന് സ്ഥലം കണ്ടെത്തിയിട്ടില്ല, താൽകാലിക എം.സി.എഫ് കെട്ടിടം കണ്ടെത്താൻ കഴിഞ്ഞില്ല, ഹരിത കർമസേനയുടെ പ്രവർത്തനം നിലച്ചു, ശുചിത്വ പദവി നേടിയെടുക്കാൻ കഴിയാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നായി ആയഞ്ചേരി മാറി, വാർഷിക പദ്ധതി അവസാനിക്കാൻ മൂന്നുമാസം മാത്രം അവശേഷിക്കെ സർക്കാർ അനുവദിച്ച ഫണ്ടിൻെറ മൂന്നിൽ ഒരു ഭാഗം പോലും ചെലവഴിച്ചിട്ടില്ല തുടങ്ങിയ വിഷയങ്ങൾ ഗൗരവമായ ചർച്ചക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് എൽ.ഡി.എഫ് അംഗങ്ങൾ സെപ്ഷൽ ഭരണസമിതി യോഗം ചേരാൻ നോട്ടീസ് നൽകിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് അംഗങ്ങളായ എൻ.പി. ശ്രീലത, സുധ സുരേഷ്, പ്രവിത അണിയോത്ത്, പി. രവീന്ദ്രൻ, ടി. സജിത്ത്, ലിസ പുനയംകോട്ട് എന്നിവരാണ് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.