കണ്ടെത്തുവയൽ ഇരട്ടക്കൊല: അന്വേഷണ ഉദ്യോഗസ്ഥ​നെ വിസ്​തരിക്കൽ പൂർത്തിയായി

വെള്ളമുണ്ട: പ്രമാദമായ കണ്ടെത്തുവയൽ ഇരട്ടക്കൊലക്കേസി​ൽ അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ വിചാരണയും പൂർത്തിയായി. ജില്ല സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ ഇതുവരെ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്തരിച്ചത്. അന്വേഷണോദ്യോഗസ്ഥ​ൻെറ വിചാരണ പൂർത്തിയായതോടെ ഇനി പ്രതിയെ ചോദ്യംചെയ്ത് പ്രതിഭാഗം തെളിവ് ഹാജരാക്കി വാദം പൂർത്തിയായാൽ വിധിപറയും. കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ല സെഷൻസ് കോടതിയിൽ സാക്ഷി വിചാരണ തുടങ്ങിയത്. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവും ഹാജരായി. പിടിയിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്. 2018 ജൂലൈ ആറിനായിരുന്നു ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിച്ചത്. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ താമസിക്കുന്ന കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.