ആംബുലൻസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി

പേരാമ്പ്ര: സംസ്ഥാന പാതയിൽ മൂരികുത്തിയിൽ മൃതദേഹവുമായി വരുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് കാറിലും ലോറിയില​ും ഇടിച്ചതിനു ശേഷം സമീപ​െത്ത ബേക്കറിയിലേക്ക് ഇടിച്ചുകയറി. അലൂഫ ബേക്കറിയിലേക്കാണ് ഇടിച്ചുകയറിയത്. കടയ്​ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് കൊണ്ടു വരുകയായിരുന്ന മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ കൊണ്ടുപോയി. ആര്‍ക്കും പരിക്കില്ല. photo, അലൂഫ ബേക്കറിയിലേക്ക് ഇടിച്ചു കയറിയ ആംബുലന്‍സ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.