കൊയിലാണ്ടി മേഖലയിൽ കൗതുകംപകർന്ന്​ പച്ചത്തിരമാല

കൊയിലാണ്ടി: മേഖലയിലെ കടലിൽ കൗതുകക്കാഴ്ചയായി പച്ചത്തിരമാല. ബുധനാഴ്ച രാവിലെ മുതലാണ് നിറംമാറ്റത്തോടെ തിരമാല കാണപ്പെട്ടത്. മുമ്പും കടൽവെള്ളത്തിന്​ പച്ചനിറം ദൃശ്യമായിട്ടുണ്ട്. എന്നാൽ, ഇത്രയും കടുത്തനിറം ആദ്യമായാണ്. കടൽവെള്ളത്തിന്​ ചിലപ്പോഴൊക്കെ പല വർണങ്ങൾ വന്നുചേരാറുണ്ട്. ചുവന്ന നിറമാർന്ന 'റെഡ് ടൈലും' ഇരുണ്ട തവിട്ടുനിറവും കടലിൽ പലപ്പോഴും കാണാറുണ്ടെന്ന് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന നാസർ കാപ്പാട് പറഞ്ഞു. മനുഷ്യരുടെ പ്രവർത്തനത്താലും കാലവർഷത്തി​ൻെറ ഫലമായും കടലിൽ എത്തുന്ന പോഷകധാതുക്കളുടെ വർധന നിറംമാറ്റത്തിന്​ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പടം കൊയിലാണ്ടി കൊല്ലം ഭാഗത്ത് പ്രത്യക്ഷപ്പെട്ട പച്ചത്തിരമാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.