കോഴിക്കോട്: കോവിഡ് കാലത്ത് ലാഭം കൊയ്തത് കുത്തക മരുന്നുകമ്പനികളാണെന്ന് ബിനോയ് വിശ്വം എം.പി. കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിലെ സ്ഥാപക പ്രിൻസിപ്പലും പ്രമുഖ ഭിഷഗ്വരനുമായിരുന്ന ഡോ. കെ.എസ്. പ്രകാശം അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് വൈദ്യശാസ്ത്രം വലിയ വെല്ലുവിളിയാണ് നേരിട്ടത്. രോഗത്തിന് മുകളില്‍ ലാഭക്കണ്ണുമായി മാത്രം ചില മരുന്നുകമ്പനികള്‍ വട്ടമിട്ടു പറന്നു. കർക്കശക്കാരനായ അധ്യാപകൻെറ ശൈലിയായിരുന്നു ഡോ. കെ.എസ്. പ്രകാശത്തിന്. അർപ്പണബോധത്തോടെയുമുള്ള ചികിത്സരീതിയായിരുന്നു അദ്ദേഹത്തിേൻറതെന്നും ബിനോയ് വിശ്വം അനുസ്മരിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്ഫ. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എച്ച്.എം.എസ് പരീക്ഷയിൽ സ്വർണമെഡലിന് അർഹരായ ഡോ. പി.സി. ഷഹാനക്ക് ബിനോയ് വിശ്വം എം.പി മെഡൽ നൽകി. മുൻ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സത്യപ്രകാശ് സ്വാഗതവും ഡോ. രാജ് പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.