കോഴിക്കോട്: വഖഫ് വിഷയത്തിൽ സമരംചെയ്യുന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഗുണംചെയ്യില്ലെന്നും വിമർശകരുടെ വായ മൂടാൻ തീവ്രവാദ ചാപ്പയടിക്കുന്ന സംഘ്പരിവാർ രീതി കേരളത്തിൽ വേണ്ടെന്നും കെ.എൻ.എം. മുസ്‌ലിം ന്യൂനപക്ഷത്തെ പൊതുവായി ബാധിക്കുന്ന കാര്യത്തിൽ വിവേകത്തോടെ നീങ്ങാൻ ശ്രമിക്കണം. വിവാദങ്ങൾ സൃഷ്ടിച്ച് യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഏതു ശ്രമവും കരുതിയിരിക്കണമെന്നും കെ.എൻ.എം നേതൃസംഗമം ആവശ്യപ്പെട്ടു. നിയമസഭയിൽ പാസാക്കിയ വഖഫ് ഭേദഗതികൾ നിയമസഭയിൽതന്നെ തിരുത്തി എത്രയും വേഗം സർക്കാർ എടുത്ത തീരുമാനങ്ങളിൽനിന്ന് പിൻവാങ്ങണമെന്ന് കെ.എൻ.എം പറഞ്ഞു. മുസ്‌ലിം ഐക്യസംഘത്തിൻെറ നൂറാം വാർഷികാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കോഴിക്കോട്ട് ചേർന്ന നേതൃസംഗമം അന്തിമരൂപം നൽകി. ഡിസംബർ 19ന് തിരുവനന്തപുരത്ത് കൺവെൻഷനും ആലുവയിൽ ഹദീസ് സമ്മേളനവും സംഘടിപ്പിക്കും. നേതൃസംഗമത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ മദനി പാലത്ത്, എ. അസ്ഗർഅലി, എം. സ്വലാഹുദ്ദീൻ മദനി, ഡോ. പി.പി. അബ്ദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.