ലഹരിമുക്ത ജാഗ്രത സമിതി

അഴിയൂർ: ലഹരിമുക്ത വാർഡിനായി അഴിയൂർ പഞ്ചായത്ത് 16ാം വാർഡിൽ ജാഗ്രത സമിതി രൂപവത്​കരിച്ചു. തീരദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ജാഗ്രത സമിതി രൂപവത്​കരണം ജില്ല പഞ്ചായത്ത് മെംബർ നിഷ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു. വടകര എക്സൈസ് പ്രിവൻറിവ് ഓഫിസർ സി. രാമകൃഷ്ണൻ ബോധവത്​കരണ ക്ലാസ് നടത്തി. മൻഷുദ് എരിക്കിൽ സ്വാഗതവും സിയാദ് ഇ.സി. നന്ദിയും പറഞ്ഞു. ജാഗ്രത സമിതി ചെയർമാനായി സാലിം പുനത്തിൽ, കൺവീനറായി വി.സി. ഫഹദ് എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.