എലിപ്പനി ബാധിച്ച്​ മരിച്ചു

എലിപ്പനി ബാധിച്ച് മരിച്ചു കാഞ്ഞങ്ങാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സി.പി.എം കിഴക്കുംകര മുൻ ബ്രാഞ്ച് സെക്രട്ടറിയും ദിനേശ് ബീഡി തൊഴിലാളിയുമായ കിഴക്കുംകരയിലെ മക്ലിക്കോട്ട് സുകുമാരനാണ്​ (60) മരിച്ചത്​. കഴിഞ്ഞ ഞായറാഴ്ചയാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. കിഴക്കുംകരയിലെ പരേതരായ ചോയി-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബാലമണി (ദിനേശ് ബീഡി തൊഴിലാളി വെള്ളിക്കോത്ത്). മക്കൾ: സുമം, സീന. മരുമകൻ: ബിനു (കുറ്റിക്കോൽ). സഹോദരങ്ങൾ: ദാമോദരൻ, ഉണ്ണികൃഷ്ണൻ (ഇരുവരും കിഴക്കുംകര), ചന്ദ്രൻ (ചട്ടഞ്ചാൽ), പത്മിനി (കുണ്ടംകുഴി), സുമതി (കൊട്ടിലങ്ങാട്), പരേതനായ ബാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.