കോഴിക്കോട്: ഐ.ടി ജീവനക്കാരുടെ വിനോദത്തിനും കഴിവുകളെ പരിപോഷിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും കാമ്പസില്‍ വിവിധ വേദികള്‍ ഒരുങ്ങി. സംഗീത പ്രേമികള്‍ക്കായി ജീവനക്കാരുടെ കൂട്ടായ്മയില്‍ സൈബര്‍പാര്‍ക്കില്‍ സഹ്യ മ്യൂസിക് ക്ലബിന് തുടക്കമിട്ടു. 'ബിയോണ്ട് ദി ബാന്‍ഡ്' സംഗീത സംഘത്തിൻെറ പരിപാടിയോടെയായിരുന്നു ഉദ്ഘാടനം. എല്ലാ ആഴ്ചകളിലും ക്ലബിൻെറ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഫാത്തിമ നൗറീന്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലെ കമ്പനിയായ പിക്‌സ്ബിറ്റ് സൊലൂഷന്‍സ് ജീവനക്കാര്‍ക്കായി സുംബ ഡാന്‍സ് പരിശീലനവും ആരംഭിച്ചു. ഗവേഷണ ശിൽപശാല കോഴിക്കോട്: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണത്തോടനുബന്ധിച്ച് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 'ഗവേഷണം: നൈതികതയും സാങ്കേതികതയും' എന്ന വിഷയത്തിൽ ശിൽപശാല നടത്തി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ പി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളജ് മലയാള വിഭാഗം അധ്യക്ഷൻ ഡോ. എച്ച്.കെ. സന്തോഷിൻെറ നേതൃത്വത്തിൽ കെ.ബി. റോയ്, എസ്. ശിവശങ്കർ, പി.വി. കലാധരൻ, ഡോ. വി.ടി. അബ്ദുൽ റഷീദ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. കാലിക്കറ്റ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗവും റിസർച്ച് കമ്മിറ്റിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.