കോഴിക്കോട്: മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തിൻെറ ഭാഗമായി നഗരത്തിൽ എത്തുന്ന വാഹനങ്ങൾ താഴെ പറയും പ്രകാരം ഗതാഗതം ക്രമീകരിക്കണം. -വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ്തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. -പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ അത്തോളിയിൽനിന്ന് തിരുവങ്ങൂർ-വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട് ആൻഡ്വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. -ബാലുശ്ശേരി, കക്കോടി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ വേങ്ങേരിനിന്ന് വലത്തോട്ട് തിരിഞ്ഞ് പൂളാടിക്കുന്ന്-വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. -മലാപ്പറമ്പ് ഭാഗതുനിന്ന് എത്തുന്ന വാഹനങ്ങൾ മലാപ്പറമ്പ്-എരഞ്ഞിപ്പാലം-സരോവരം ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളജ് ഈസ്റ്റ്-വെസ്റ്റ് ഗാന്ധിറോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. -മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ തൊണ്ടയാട്-അരയിടത്തുപാലം ബ്രിഡ്ജിൻെറ അടിയിലൂടെ വലത്തോട്ട് തിരിഞ്ഞ് സരോവരം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളജ് ഈസ്റ്റ്-വെസ്റ്റ് ഗാണ്ടി റോഡ് ബ്രിഡ്ജ്വഴി തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട് ആൻഡ് വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. -തൃശൂർ, കുറ്റിപ്പുറം, വേങ്ങര ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ രാമനാട്ടുകര-മീഞ്ചന്ത പുഷ്പ ജങ്ഷൻ-ഇടിയങ്ങരവഴി കോതി ജങ്ഷനിൽനിന്ന് കോതി ബീച്ച് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. -മലപ്പുറം- പാലക്കാട് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ രാമനാട്ടുകാര-മീഞ്ചന്ത പുഷ്പ ജങ്ഷൻ-ഇടിയങ്ങര വഴി കോടതി ജങ്ഷനിൽനിന്ന് കോടി ബീച്ച് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഒരാൾ മാത്രമുള്ള നാലുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം കോഴിക്കോട്: നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹന നിയന്ത്രണം അനിവാര്യമാണ്. ആയതിനാൽ ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് പേ ആൻഡ് പാർക്കിലോ പാർക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പൊലീസിൻെറ നിയന്ത്രണത്തിന് വിധേയമായിരിക്കും. സിറ്റിയിലെ പ്രധാന റോഡുകളിൽ (കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപാസ്, എരഞ്ഞിപ്പാലം ബൈപാസ് റോസ്, വയനാട് റോഡ്) വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തിയാൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കംചെയ്യുന്നതും കർശന നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും. നാളെ ഉച്ചക്ക് മൂന്നിന് ശേഷം ബീച്ചിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.