കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി യുടെ നേതൃത്വത്തിൽ വ്യാപാരികൾക്ക് സൗജന്യമായി ഇ- ശ്രം കാർഡ് വിതരണവും കഴിഞ്ഞ ദിവസം കക്കാട് കടവിൽ മുങ്ങി മരിച്ച കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്ത തൊട്ടിമ്മൽ അബ്ദുല്ലക്ക് ആദരവും കാഷ് അവാർഡ് വിതരണവും നടത്തി. മുക്കം ജനമൈത്രി സബ് ഇൻസ്പെക്ടർ അസൈൻ ഉദ്‌ഘാടനം ചെയ്തു.വാർഡ്മെംബർ ടി.കെ. അബൂബക്കർ കാഷ് അവാർഡ് വിതരണം നടത്തി. വി.കെ. ആലിക്കുട്ടി , അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് , കെ. വാഹിദ്, കെ. സുനിൽ , ടി.കെ. അനീഫ , പി.പി. ഷഹദ് , ബാസിത്ത് എന്നിവർ സംസാരിച്ചു. kdr 1 കക്കാട്കടവിൽനിന്ന് മുങ്ങി മരിച്ച വിദ്യാർഥിയെ കണ്ടെടുത്ത അബ്ദുല്ലയെ ജനമൈത്രി എസ്.ഐ അസൈൻ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.