ചട്ടഞ്ചാലിലെ കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം

ഉദുമ: ചട്ടഞ്ചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബെണ്ടിച്ചാല്‍ മരമില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് ചീഞ്ഞളിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷ​േൻറതാണെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ഏതാണ്ട് രണ്ടാഴ്ച പഴക്കമുണ്ട്. പറമ്പില്‍ കാടുവെട്ടിത്തെളിക്കാനെത്തിയ ജോലിക്കാരാണ് ബുധനാഴ്ച ഉച്ചയോടെ, മൃതദേഹം കണ്ടെത്തിയ വിവരം മേല്‍പറമ്പ് പൊലീസ് സ്​റ്റേഷനില്‍ അറിയിച്ചത്. ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസി​ൻെറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്​റ്റ്​ നടപടികള്‍ ആരംഭിക്കും. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം അഴുകിയിരുന്നു. കുറ്റിക്കാട്ടില്‍ മദ്യപര്‍ എത്താറുണ്ടെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. സമീപ പ്രദേശത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.