വഖഫ്​ ബോർഡ്​ നിയമനം: പ്രതി​ഷേധ റാലി ഇന്ന്​

കോഴിക്കോട്​: വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ചൊവ്വാഴ്​ച വൈകീട്ട്​ നാലിന്​ നഗരത്തിൽ പ്രതിഷേധ റാലി നടത്തുമെന്ന്​ സിറ്റി മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ ഓഫിസ്​ പരിസരത്തുനിന്ന്​ ആരംഭിച്ച്​ സ്​റ്റേഡിയം പരിസരത്ത്​ സമാപിക്കും. കോഓഡിനേഷൻ കമ്മിറ്റിയിലെ സമസ്​ത ഉൾപ്പെടെ മുഴുവൻ മുസ്​ലിം സംഘടനകളും പ​ങ്കെടുക്കും. വഖഫ്​ ബില്ലിലെ മുസ്​ലിം വിരുദ്ധ നിയമം പിൻവലിക്കണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചെയർമാൻ എസ്​.വി. ഹസൻകോയ, ജന. കൺവീനർ സലാം വളപ്പിൽ, പി. ഇസ്​മായിൽ, വി.പി. അമീറലി, എം.കെ. ഹംസ, സി.പി.എം. സഈദ്​, കെ.പി. അബ്​ദുറഹ്​മാൻ, ടി.പി.എം. ജിഷാൻ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.