കടലുണ്ടി: ഹോപ്ഷോർ മൾട്ടി ഡിസിപ്ലിനറി സ്‌കൂളിലെ കുട്ടികളും ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെയും കോഴിക്കോട് എൻജിനീയറിങ് കോളജിലെയും എൻ.എസ്.എസ് വളൻറിയർമാരും ചേർന്ന് ഭിന്നശേഷി ദിനാചരണം നടത്തി. കടലുണ്ടി യുനൈറ്റഡ് ഫുട്‌ബാൾ കോർട്ട് ഉടമ സൗജന്യമായി അനുവദിച്ചുനൽകിയ മൈതാനത്താണ് ദിനാചരണം നടന്നത്. എൻ.എസ്.എസ് വളൻറിയർമാർ കുട്ടികൾക്ക് കളിക്കാൻ ഫുട്‌ബാളുകൾ ഹോപ്ഷോർ ഡയറക്ടർ നജുമുൽ മേലത്തിന് കൈമാറി. ഹോപ് ഷോറിൻെറ കീഴിൽ പുതുതായി തുടങ്ങുന്ന ഹോപ്സ്റ്റാർ സ്പോർട്സ് ക്ലബ് കടലുണ്ടി പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ് കുമാർ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കടലുണ്ടി അക്കാദമി ഫോർ സ്പോർട്സ് സൊലൂഷൻസിൻെറ കീഴിൽ ഹോപ് സ്റ്റാർസ് ക്ലബിലെ അംഗങ്ങൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫിഫ മുൻ ദേശീയ റഫറി മഞ്ജു മേപ്പറമ്പത്ത്, സായ് മുൻ താരം അനൂദ്, ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ഡിലൈസൻസ് ഹോൾഡർ ഹുസൈൻ, സെപ്‌റ്റ്, റിലയൻസ് എന്നിവരുടെ അംഗീകൃത കോച്ചായ ഷിനീഷ് എന്നിവർ പരിശീലനം നൽകും. ജിജി ഏളമന ക്ലാസെടുത്തു. ഹസ്സനലി വെള്ളോടത്തിൽ, നജുമുൽ മേലത്ത്, എം.സി. അക്ബർ, നസീർ, ഫായീസ് പരേക്കാട്ട്, ആസിയ, അഹമ്മദ് ബദർ, സി.വി. ബാവ, നസീമ, മുർഷിദ്, യൂസഫ് വെള്ളോടത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.