സഹപാഠിക്കൊരു തണൽ പദ്ധതി: എം.എസ്.എസ് സ്നേഹഭവൻ തറക്കല്ലിട്ടു

കൊടുവള്ളി: ജി.എം.എൽ.പി സ്കൂളിലെ രണ്ട് നിർധന വിദ്യാർഥികൾക്ക് വീടൊരുക്കുന്ന സഹപാഠിക്കൊരു തണൽ പദ്ധതിയുടെ ഭാഗമായി പി.ടി.എ കമ്മിറ്റിയും സഹപാഠികളും സമാഹരിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ച് വീടുനിർമാണത്തിന്​ വാങ്ങി മൂന്ന് സൻെറ് ഭൂമിയിൽ എം.എസ്.എസ് നിർമിച്ചുനൽകുന്ന സ്നേഹഭവന് തറക്കല്ലിട്ടു. ശിലാസ്ഥാപനം എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അബ്​ദുൽ കരീം നിർവഹിച്ചു. താന്നിക്കൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി. മൊയ്​തീൻ കുട്ടി, കൊത്തൂർ മുഹമ്മദ്, എ.പി. കുഞ്ഞാമു, നഗരസഭ കൗൺസിലർമാരായ അഡ്വ. അർഷ അശോകൻ, ഹസീന, പി.പി. അബ്​ദുറഹിമാൻ, മൻസൂർ അഹമ്മദ്, ആർ.പി. അഷ്റഫ്, ഫൈസൽ, സൈദ്, എം.പി. മൂസ, സൈനുദ്ദീൻ, അബ്​ദുല്ലക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. ഇ.സി. മുഹമ്മദ് സ്വാഗതവും കെ. റഹീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.