പ്രതിസന്ധികളിൽ തളരാതെ പോരാടുന്നവർക്ക്​ വിജയം -കെ. മുരളീധരൻ

നാദാപുരം: പ്രതിസന്ധികളിൽ തളരാതെ പോരാടുന്നവർക്കാണ് വിജയമെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എജുകെയർ ഉദ്ഘാടനവും പ്രതിഭ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി​ മുഴുവൻ എ പ്ലസ് വിജയികൾക്കും എൻ.എം.എം.എസ് ജേതാക്കൾക്കുമുള്ള പ്രതിഭ പുരസ്കാരം അദ്ദേഹം വിതരണം ചെയ്തു. സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ഷാഹിന, മുഹമ്മദ് ബംഗ്ലത്ത്, ഹെഡ്മാസ്​റ്റർ കുഞ്ഞബ്​ദുല്ല മരുന്നോളി, പി.ടി.എ പ്രസിഡൻറ്​ നാസർ മാസ്​റ്റർ, എ.കെ. സലീം, ഉസ്മാൻ ഹാജി, കെ. അബ്​ദുൽ ജലീൽ, സി. അബ്​ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. പടം : CLKZ ndm7 പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എജുകെയർ ഉദ്ഘാടനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.