യു.പി വിദ്യാർഥികൾക്കായി ചിത്രരചന മത്സരം

ബാലുശ്ശേരി: ലയൺസ് ക്ലബ്​ ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തുന്നു. 'സമാധാനം സാധ്യമാണ്' വിഷയത്തിൽ ജില്ലയിലെ യു.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വാട്ടർകളർ ചിത്രരചന മത്സരം അഞ്ചിന് രാവിലെ 9.30ന് ഇ-ബ്രിഡ്ജ് ഹാളിൽ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉദ്​ഘാടനം ചെയ്യും. മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ല-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകുമെന്ന് ലയൺസ് ക്ലബ്​ ഭാരവാഹികളായ ഫൈസൽ കിനാലൂർ, യു.പി. സുരേഷ്ബാബു, പഞ്ചമി ഗംഗാധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 9947751510 എന്ന ഫോൺ നമ്പറിൽ പേര് രജിസ്​റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.