രാഷ്​ട്രീയപ്രവർത്തനം മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടാവണം -മുല്ലപ്പള്ളി

കോട്ടപ്പള്ളി: രാഷ്​ട്രീയപ്രവർത്തനം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാവണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരം പ്രവർത്തനങ്ങളേ സമൂഹത്തിൽ നിലനിൽക്കുകയുള്ളൂവെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ക്ഷേമവും പ്രകൃതിസൗഹാർദതയും മുൻനിർത്തി മാത്രമേ സുസ്ഥിരമായ സാധ്യതകൾ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പള്ളിയിൽ കോൺഗ്രസ്​ നേതാവായിരുന്ന സി.പി. ചാത്തു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ, സബിത മണക്കുനി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, എഫ്.എം. മുനീർ, വി.പി. ദുൽഖിഫിൽ, പി.സി. ഷീബ ബവിത്ത് മലോൽ എന്നിവർ സംസാരിച്ചു. പടം..കോട്ടപ്പള്ളിയിൽ കോൺഗ്രസ്​ നേതാവായിരുന്ന സി.പി. ചാത്തു അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.