കാറ്റിൽ തെങ്ങു വീണ് വീട് തകർന്നു

പേരാമ്പ്ര: കാറ്റിൽ തെങ്ങു വീണ് വീടി​‍ൻെറ മേൽക്കൂര പൂർണമായി തകർന്നു. പേരാമ്പ്ര കണ്ണിപ്പൊയിൽ സുരേന്ദ്ര​‍ൻെറ വീടാണ് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് കാറ്റിൽ തെങ്ങു മറിഞ്ഞുവീണത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര​‍ൻെറ മാതാവ് അമ്മാളുഅമ്മക്ക് ഓട് വീണ് കൈക്ക് നിസ്സാര പരിക്കേറ്റു. വീടി​‍ൻെറ ഓടും പട്ടികയും കഴുക്കോലും പൂർണമായും തകർന്നു. വില്ലേജ് ഓഫിസിൽ പരാതി നൽകി. Photo: കണ്ണിപ്പൊയിൽ തെങ്ങു വീണ് വീട് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.