വടകര: സൂം സിനിമാസിൻെറ ബാനറില്‍ വടകര കേന്ദ്രമായി . ആയുധമെടുത്തവരെ ആശയസംവാദംകൊണ്ട് കീഴടക്കിയവൻെറ കഥയാണ് 'കളം' എന്ന സിനിമയിലൂടെ അനാവരണം ചെയ്യുന്നതെന്നും സിനിമ സംബന്ധിച്ചുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായതായും അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവാഗത സംവിധായകനായ ഡോ. കെ.വി.എ. പ്രസാദിൻെറ നേതൃത്വത്തിലാണ് കളം പുറത്തിറങ്ങുക. പുതുമുഖ നായികാ നായകന്മാര്‍ക്കൊപ്പം ശിവജി ഗുരുവായൂര്‍, മുഹമ്മദ് എരവട്ടൂര്‍, രാജേന്ദ്രന്‍ തായാട്ട്, രമാദേവി തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ പത്തരക്ക് അയനിക്കാട് എരഞ്ഞിവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍വെച്ച് സിനിമയുടെ പൂജാകർമം നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. കെ.വി.എ. പ്രസാദ്, സി. ശ്രീനിവാസന്‍, ദിനേശ് ഏറാമല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.