വഴിയോരക്കച്ചവടങ്ങൾ നിരോധിക്കണം; നിവേദനം

കൊടിയത്തൂർ: പഞ്ചായത്തിലെ വഴിയോരക്കച്ചവടങ്ങളും വാഹനങ്ങളിൽ ​െവച്ചുള്ള കച്ചവടങ്ങളും നിരോധിക്കണമെന്നാവശ്യ​െപ്പട്ട് കൊടിയത്തൂർ പഞ്ചായത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം സമർപ്പിച്ചു. ഇത് നിയന്ത്രിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ശരീഫ് അമ്പലക്കണ്ടി, ഇ.എൻ. യൂസഫ് , ശരീഫ് പന്നിക്കോട്, മുജീബ് ചെറുവാടി, കരീം ചെറുവാടി, ആലിക്കുട്ടി ത്വഹൂർ , ഷഹീദ് എന്നിവർ സംബന്ധിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.