ലോഗോ പ്രകാശനം

കോഴിക്കോട്​: ശ്രാവണിക- അമാൽഗമേഷൻ ഓഫ് ആർട്​സി​‍ൻെറ വിമൻ ടീച്ചേഴ്സ് തിയറ്ററി​‍ൻെറ ലോഗോ പ്രകാശനവും വാർഷിക പരിപാടികളുടെ പ്രഖ്യാപനവും മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. പി. സുകന്യ, സാജിത കമാൽ, ജോത്സ്ന ഹരിലാൽ എന്നിവർ പങ്കെടുത്തു. ജനുവരി ആദ്യവാരം വിമൻ ടീച്ചേഴ്സ് തിയറ്ററി​‍ൻെറ ആദ്യനാടകം അരങ്ങിലെത്തും. മാർച്ച് 10ന് സ്വാതന്ത്ര്യ സമരങ്ങൾ ആലേഖനം ചെയ്ത 75 കൊളാഷ് ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ആർട്ട്​ ഗാലറിയിൽ നടക്കും. 2022 ജൂൺ അഞ്ചിന് ടീച്ചർമാരുടെ ഡയറിക്കുറിപ്പ് എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.