വാഹനാപകടം: ഭർത്താവിനുപിന്നാലെ ഭാര്യയും മരിച്ചു

വാഹനാപകടം: ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. തൈക്കടപ്പുറം പ്രിയദർശിനി ഹൗസിങ്​ കോളനിയിലെ പരേതനായ സി. തമ്പാ​ൻെറ ഭാര്യ മിനിയാണ് (49) ബുധനാഴ്ച രാത്രി മരിച്ചത്. ഫെബ്രുവരി 21ന് അർധരാത്രി കൊവ്വല്‍പള്ളി പെട്രോള്‍ പമ്പിനു മുന്‍വശത്തുവെച്ച് കാറുകള്‍ കൂട്ടിയിടിച്ച്​ ഭര്‍ത്താവ് മരിച്ചിരുന്നു. അപകടത്തില്‍ മിനിക്കും മകള്‍ നിമിത, മരുമകൻ ചായ്യോത്തെ ബിനീഷ്, കൊച്ചുമക്കളായ വൈദേഹി, കാശ്‌വി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മിനിയുടെ കഴുത്തിനും തലക്കുപിന്നിലുമാണ് ഗുരുതരമായി പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ ഇവര്‍ ചികിത്സാനന്തരം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്​ച രാവിലെ രോഗം മൂർച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പയ്യന്നൂര്‍ തായിനേരിയിലെ പത്മനാഭന്‍-ലളിത ദമ്പതികളുടെ മകളാണ്. മക്കൾ: ഡോ. ഷിബിൻ, നമിത. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, സിനി. mini -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.