കോഴിക്കോട്: ഹോട്ടലിലെ അടുക്കളയിൽ തീപിടിച്ചെങ്കിലും അഗ്നിരക്ഷസേനയുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി. ബീച്ചിനടുത്ത് ബോംബെ ഹോട്ടലിന് എതിർവശത്തുള്ള പിസയും ബർഗറും വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 4.20നായിരുന്നു തീപിടിത്തം. ഭക്ഷണം കഴിക്കാൻ പലരും ഇരിക്കുന്ന സമയത്തായിരുന്നു തീപിടിത്തം. ഇതോടെ ഇവർ ഇറങ്ങി രക്ഷപ്പെട്ടു. ഉടൻ സ്ഥലത്തെത്തിയ ബീച്ച് അഗ്നിരക്ഷസേനയുടെ സംഘം തീപിടിത്തം നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. ഉപയോഗിച്ചുെകാണ്ടിരുന്നതടക്കം മൂന്നു ഗ്യാസ് സിലിണ്ടറുകൾ അടുക്കളയിലുണ്ടായിരുന്നു. ഒരു സിലിണ്ടറിന് ചോർച്ചയുണ്ടായിരുന്നു. ഇവയെല്ലാം അഗ്നിരക്ഷസേന മാറ്റി. ഷോർട് സർക്യൂട്ടാണോ ഗ്യാസ് ചോർച്ചയാണോ എന്ന് വ്യക്തമല്ല. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രമേശൻ, ഫയർ ഓഫിസർമാരായ മുഹമ്മദ് ആസിഫ്, സന്ദീപ്, അഹമ്മദ് റഹീഷ്, നിധിൻ, അഭിഷേക്, ഫാസിൽ അലി, രൺദീപ്, മധുപ്രസാദ്, ഹോംഗാർഡുമാരായ മനോജ് കുമാർ, സുരേന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.