കുന്നരംവെള്ളി മഹല്ല് ശാക്തീകരണ ശിൽപശാല

നടുവണ്ണൂർ: കുന്നരംവെള്ളി മഹല്ല് കമ്മിറ്റി മഹല്ല് ശാക്തീകരണ ഏകദിന ശിൽപശാല നടത്തി. കുന്നരംവെള്ളി മദ്​റസ ഹാളിൽ നടന്ന ചടങ്ങ് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം. നസീർ ഉദഘാടനം ചെയ്തു. കെ.എം. സൂപ്പി അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിൽ സാജിഹ് സമീർ അസ്ഹരി, തണ്ടോറ കുഞ്ഞബ്​ദുല്ല, സലീം, യൂസുഫ് ലത്വീഫി, ആലി മുസ്​ലിയാർ, വി.പി. കുഞ്ഞമ്മത് കുട്ടി, കേളോത്ത് ബഷീർ, ഇ.സി. കുഞ്ഞിമൊയ്​തി, അയനിക്കൽ യൂസുഫ്, പി.പി. ജബ്ബാർ, നസീർ നൊച്ചാട്, മുഹമ്മദ് മാനസം എന്നിവർ സംസാരിച്ചു. അഷറഫ് പുതിയപ്പുറം സ്വാഗതവും വി.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.