'സഹകരണ ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കണം'

പയ്യന്നൂർ: സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്​കരിക്കണമെന്നും സർക്കാർ ഉത്തരവി​‍ൻെറ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാരായി അംഗീകരിക്കപ്പെട്ട മുഴുവൻ അപ്രൈസർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പയ്യന്നൂരിൽ നടന്ന സഹകരണ ബാങ്ക് അപ്രൈസേഴ്​സ് യൂനിയൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള ബാങ്കിൽ കമീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രൈമറി സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്ന അപ്രൈസർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ചില സംഘങ്ങൾ നടപ്പാക്കുന്നില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു. പയ്യന്നൂർ ഷീര ടവറിൽ നടന്ന സംസ്ഥാന കൺ​െവൻഷൻ സംസ്ഥാന സെക്രട്ടറി വി.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ കെ.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. വിനോദൻ പ്രവർത്തന റിപ്പോർട്ട്​ അവതരിപ്പിച്ചു. സി.വി. തമ്പാൻ, ഗിരീഷ് കുന്നത്ത്, ബി. സുകുമാരൻ, കെ. സുരേഷ് ബാബു, പി. ലക്ഷ്മണൻ, വി. ബാലൻ, ടി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു. സി.വി. ഹരിദാസ് സ്വാഗതവും സി.വി. തമ്പാൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി. കരുണാകരൻ (പ്രസി.), പി. വിനോദൻ, കെ.വി. രാജൻ, സി.വി. തമ്പാൻ (വൈ. പ്രസി.), വി.പി. വിനോദൻ (സെക്ര.), കെ. രാഘവൻ, ഗിരീഷ് കുന്നത്ത് (ജോ. സെക്ര.), സി.വി. ഹരിദാസൻ (ട്രഷ.). pyr apraiser കേരള സഹകരണ ബാങ്ക് അപ്രൈസേഴ്​സ് യൂനിയൻ സംസ്ഥാന കൺവെൻഷൻ വി.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.