തിരുവമ്പാടി: യാത്രക്കാർക്കും നാട്ടുകാർക്കും തീരാദുരിതമായി അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡ്. മൂന്നു വർഷം മുമ്പാരംഭിച്ച 21 കിലോമീറ്ററുള്ള റോഡ് നവീകരണപ്രവൃത്തി ഇപ്പോഴും ഇഴയുകയാണ്. റോഡിലെ ഓവുചാൽ, ടാറിങ് പ്രവൃത്തികൾ പൂർത്തീകരിക്കാത്ത വിവിധയിടങ്ങളിലാണ് ദുരിതയാത്ര തുടരുന്നത്. ചളിക്കുളമായ റോഡിൽ ക്വാറി അവശിഷ്ടങ്ങൾ നിരത്തിയിരുന്നെങ്കിലും അതെല്ലാം ഒഴുകിപ്പോയി വ്യാപകമായി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡിൽ നിരത്തിയ ക്വാറി അവശിഷ്ടങ്ങൾ ഒലിച്ചെത്തി നിർമാണത്തിലുള്ള ഓവുചാലുകൾ നിറഞ്ഞിട്ടുണ്ട് പലയിടങ്ങളിലും. ഇതുമൂലം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്. റോഡ് കടന്നുപോകുന്ന അങ്ങാടികളിലെ കടകളും സ്ഥാപനങ്ങളുമെല്ലാം പാതിവഴിയിലായ പ്രവൃത്തിയുടെ ദുരിതമനുഭവിക്കുന്നു. തിരുവമ്പാടി ടൗണിലെ വ്യാപാരികൾ ഈയിടെ പൊതുമരാമത്ത് മന്ത്രിക്ക് 501 കത്തെഴുതി പ്രതിഷേധിച്ചിരുന്നു. 18 മാസംകൊണ്ട് പൂർത്തീകരിക്കേണ്ട റോഡ് നവീകരണത്തിന് 86 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. കരാർ ഏറ്റെടുത്ത കമ്പനിയുടെ അലംഭാവമാണ് പ്രവൃത്തി മന്ദഗതിയിലാകാൻ കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. അടുത്ത ഡിസംബർ 31നകം അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ലിേൻറാ ജോസഫ് എം.എൽ.എ രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റോഡ് നവീകരണം അടുത്ത വർഷം മാർച്ചിലെങ്കിലും പൂർത്തീകരിക്കാനാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം. * Thiru 3 R : അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡിലെ താഴെ തിരുവമ്പാടി ഭാഗത്തെ കുഴികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.