പ്ലാസ്​റ്റിക് ഭരണി തലയിൽ കുടുങ്ങിയ നായെ അഞ്ചാം നാൾ രക്ഷപ്പെടുത്തി

മുക്കം: പ്ലാസ്​റ്റിക് ഭരണി തലയിൽ കുടുങ്ങി അപകടത്തിലായ നായെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി. ഭരണി തലയിൽ കുടുങ്ങിയ നിലയിലുള്ള നായുടെ ദയനീയ ചിത്രം വഴിയാത്രക്കാരൻ ഫയർ ആൻഡ്​ റസ്ക്യൂ സർവിസ് സിവിൽ ഡിഫൻസി‍ൻെറ വാട്സ് ആപ്പിൽ ഇട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ മുക്കത്തെയും പരിസരത്തെയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ കഴിഞ്ഞ അഞ്ച് ദിവസമായി നായെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, നായ്​ ആളുകളെ കാണുന്നിടത്തുനിന്ന് ഓടി രക്ഷപ്പെടുമായിരുന്നു. ഭക്ഷണം കഴിക്കാൻ കഴിയാതെ മൃതപ്രായനായ നായെ അവസാനം ആനയാംകുന്നിന് സമീപം കണ്ടെത്തി. തുടർന്ന് എം.ബി. നസീറി‍ൻെറ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ നായെ പിടികൂടി തലയിൽനിന്ന്​ ഭരണി ഊരിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.