നാദാപുരം: ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക, റോഡുവീതി 10 മീറ്ററിൽ നിജപ്പെടുത്തുക, ഭൂവിനിയോഗത്തിൽ റോഡിനിരുവശവുമുള്ള ഇരകൾക്ക് തുല്യനീതി ഉറപ്പാക്കുക, ഇരകളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കാലതാമസം കൂടാതെ ഉടൻ റോഡ് പണി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് . ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചെയർമാൻ കെ.ടി.കെ. അശോകൻ, കെ.പി. ശ്രീധരൻ, സജിത്ത്കുമാർ പുത്തൂർ, പി.എം. ഹരീന്ദ്രൻ, ഹംസ ഹെന്നപുത്തൂർ, ധർമരാജൻ, ചന്ദ്രൻ കല്ലേരി, സി. സിറാജ്, കെ.കെ. രമേശ്ബാബു തുടങ്ങിയവരാണ് യത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.