പട്ടുതെരുവിലെ ലഹരി വിൽപന അവസാനിപ്പിക്കണം

കോഴിക്കോട്​: പട്ടുതെരുവ്​ ഭാഗത്തെ സാമൂഹിക വിരുദ്ധർക്കും ലഹരി വിൽപനക്കാർക്കുമെതിരെ പൊലീസ്​ കർശന നടപടി സ്വീകരിക്കണമെന്ന്​ പട്ടുതെരുവ്​ റസിഡൻറ്​സ്​ അസോസി​േയഷൻ യോഗം ആവശ്യപ്പെട്ടു. അമീർ അധ്യക്ഷത വഹിച്ചു. പി.എ. കുഞ്ഞമ്മദ്​കോയ സ്വാഗതവും പി.എ. സാജിദ്​ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അമീർ (പ്രസി.), കെ.പി. ഷാബിദ്​, പി.എ. സാജിദ്​ (വൈസ്​ പ്രസി.), പി.എ. കുഞ്ഞമ്മത്​ കോയ (ജന. കൺ.), എ.വി. ജിയാദ്​, ബി.എൻ. കാബ്ര (ജോ. സെക്ര.), സി.പി. ഇബ്രാഹിംകോയ (ട്രഷ.). കൗൺസിലർക്കെതിരെ അപവാദപ്രചാരണം: കേസെടുത്തു​ കോഴിക്കോട്​: കോർപറേഷൻ കൗൺസിലർക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തിയയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. നടക്കാവ്​ ഡിവിഷനിലെ കൗൺസിലർ അൽഫോൺസ മാത്യുവി​ൻെറ പരാതിയിൽ കോടതി നിർദേശപ്രകാരം വിജീഷ്​ രാജനെതിരെയാണ്​ കേസെടുത്തത്​. നടക്കാവ്​ പ്രദേശത്തെ നിരവധിപേരെ ചേർത്തുണ്ടാക്കിയ വാട്​സ്​ആപ്​ ഗ്രൂപ്​​ വഴി കഴിഞ്ഞ ആഗസ്​റ്റ്​ 21ന്​ ഇയാൾ കൗൺസിലറെ വ്യക്തിഹത്യ നടത്തുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.