വടകര: സംസ്ഥാന വോളിബാൾ അസോസിയേഷൻെറ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൻെറ നോർത്ത് സോൺസൂപ്പർ ലീഗ് ചാമ്പ്യൻഷിപ് ഡിസംബർ 24,25,26 തീയതികളിൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ മലബാർ ചാമ്പ്യൻ നാരായണൻ നായർ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ ജില്ലകളിലെയും ആൺകുട്ടികളുടെയും,പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. ദേശീയ തലത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിൻെറ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം മുൻ മന്ത്രിയും വോളിബാൾ സംഘാടകനുമായ സി. കെ. നാണു ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ പി. കെ. സതീശൻ അധ്യക്ഷത വഹിച്ചു.ജില്ല വോളിബാൾ അസോസിയേഷൻ എക്സി.വൈസ് പ്രസിഡൻറ് രാഘവൻ മാണിക്കോത്ത്. നഗരസഭ കൗൺസിലർ കെ. നളിനാക്ഷൻ, എടയത്ത് ശ്രീധരൻ, പുറന്തോടത്ത് സുകുമാരൻ, പി .എം. മണിബാബു, എം. രാജൻ,വോളിബാൾ അസോസിയേഷൻ ജില്ല ട്രഷറർ പി.കെ. പ്രദീപൻ, ടി. എച്ച്. അബ്ദൽ മജീദ്,സി. വി. വിജയൻ, ടി .പി. രാധാകൃഷ്‌ണൻ, കെ. നസീർ, മഹറൂഫ് വെള്ളിക്കുളങ്ങര, ഐ .പി. ഷീജിത്ത്, എം.പി. കെ. വിജയൻ , പി .പി. രാജൻ, ടി.പി. രാജീവൻ, ടി.പി. മുസ്തഫ, രവീന്ദ്രൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. കെ.ടി. കെ. അജിത്ത് സ്വാഗതവും കെ. കെ. ബാബുരാജ് നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി .കെ. സതീശൻ മാസ്റ്റർ ,കെ.ടി.കെ. അജിത്ത് ജനറൽ കൺവീനറും,കെ. കെ. ബാബുരാജ് ട്രഷററും, കെ. കെ. മുസ്തഫ ഓർഗനൈസിങ് സെക്രട്ടറിയും, രാഘവൻ മാണിക്കോത്ത് കോ ഓഡിനേറ്ററുമായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. പടം:സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൻെറ സംഘാടക സമിതി രൂപവത്കരണ യോഗം സി. കെ. നാണു ഉദ്ഘാടനം ചെയ്യുന്നു. Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.