കോഴിക്കോട്: സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കാതെ കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാവില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ പ്രബുദ്ധ ജനത ഇതംഗീകരിക്കില്ല. പരിസ്ഥിതിയെ ആകെ തകർക്കുന്നതാണ് ഈ പദ്ധതി. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന സി.പി.എമ്മിലിപ്പോൾ ബിംബവത്കരണമാണ് നടക്കുന്നത്. പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി മുതൽ പോളിറ്റ് ബ്യൂറോവെര ഒരു നേതാവിനു മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ്. കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പോലും ഒരക്ഷരം മിണ്ടുന്നില്ല. കോർപറേറ്റുകളുടെ ഭാഷ സംസാരിക്കുന്ന പാർട്ടിയിൽ തിരുവായ്ക്ക് എതിർവായില്ല. എം.വി. രാഘവൻ അവതരിപ്പിച്ച ബദൽരേഖ തള്ളിയ പാർട്ടിയിപ്പോൾ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ്. ബി.ജെ.പിക്കെതിരെ ദേശീയ ബദലുയരുേമ്പാൾ മുന്നിൽ നിൽക്കേണ്ടവരാണ് കമ്യൂണിസ്റ്റ് പാർട്ടി. സീതാറാം യെച്ചൂരിയും ബംഗാളിലെ പാർട്ടിയും ഇതുതിരിച്ചറിഞ്ഞിട്ടും കേരളത്തിലെ പാർട്ടിക്ക് മാത്രം ഇക്കാര്യത്തിൽ ഒരുവ്യക്തതയുമില്ല. കോൺഗ്രസ് വിരുദ്ധതയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചൂരായി ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജി. നാരായണൻ കുട്ടി, അഡ്വ. കെ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. അഷ്റഫ് മണക്കടവ് സ്വാഗതവും ചാലിൽ മൊയ്തീൻകോയ നന്ദിയും പറഞ്ഞു. പടം...bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.