അപ്പു ​നെടുങ്ങാടിയെ അനുസ്​മരിച്ചു

കോഴിക്കോട്​: മലയാളത്തിലെ ആദ്യനോവലായ കുന്ദലതയുടെ രചിയതാവും നെടുങ്ങാടി ബാങ്ക്​ സ്​ഥാപകനുമായ അപ്പു ​നെടുങ്ങാടിയെ അനുസ്​മരിച്ചു. അപ്പു നെടുങ്ങാടി പുരസ്​കാര സമർപ്പണം ഗോവ ഗവർണർ പി.എസ്.​ ശ്രീധരൻ പിള്ള നിർവഹിച്ചു. രാജൻ പിള്ള, എം.കെ.കെ. നായർ തുടങ്ങിയ പ്രതിഭകളോടൊപ്പം മലയാളികൾ അവസാനകാലത്ത്​ ഒപ്പംനിന്നില്ലെന്ന്​ ശ്രീധരൻ പിള്ള പറഞ്ഞു. എൻ.വി. ബാബുരാജ്​ അധ്യക്ഷനായിരുന്നു. വാസുദേവൻ മാമിയിൽ, ജ്യോതിസ്​ പി. കടയപ്രത്ത്​, വി. രാജഗോപാലൻ, വി. ബാലമുരളി എന്നിവർ പുരസ്​കാരങ്ങൾ ഏറ്റുവാങ്ങി. എൻ. രാമചന്ദ്രൻ പ്രശസ്​തിപത്ര സമർപ്പണം നടത്തി. കെ.എം. ശശിധരൻ അവാർഡ്​ ജേതാക്കളെ പൊന്നാടയണിയിച്ചു. എം.പി. സൂര്യദാസ്​, അനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. പി.കെ. ലക്ഷ്​മിദാസ്​ സ്വാഗതവും പി. രാധാകൃഷ്​ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.