ദാസനക്കരയിൽ വാഹനാപകടത്തിൽ ബൈക്ക്​ ​യാത്രികൻ മരിച്ചു

പുൽപള്ളി: ദാസനക്കരയിൽ ഗ്യാസ്​ ലോറിയിടിച്ച്​ മധ്യവയസ്​കനായ ബൈക്ക്​​ യാത്രികൻ മരിച്ചു. കൂടെ സഞ്ചരിച്ച ഭാര്യക്ക്​ പരിക്കേറ്റു. സുൽത്താൻ ബത്തേരി അയ്യൻക്കൊല്ലി പടശേരി പരമശിവൻ (55) ആണ് മരിച്ചത്​. ഭാര്യ അജിത (50) പരിക്കുകളോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റിപ്പോയ ലോറിയും ദാസനക്കരയിൽനിന്ന്​ വട്ടവയലിലേക്ക് പോവുകയായിരുന്ന ദമ്പതിമാർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരേയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെ​ങ്കിലും പരമശിവനെ രക്ഷിക്കാനായില്ല. MONWDD1 Paramasivan പരമശിവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.