മണൽകടത്ത്: തോണികൾ പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റും

മാവൂർ: കൽപ്പള്ളി മേലെ കടവിൽനിന്ന് പിടിച്ചെടുത്ത തോണികൾ മാവൂർ പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റും. പിടിച്ചെടുത്ത രണ്ട് കൂറ്റൻ ഇരുമ്പ് തോണികൾ പൊലീസ് കാവലിൽ മാവൂർ മണന്തലക്കടവിലാണുള്ളത്. ഞായറാഴ്ച രാവിലെ ക്രെയിൻ എത്തിച്ച് സ്​റ്റേഷനിലേക്ക് മാറ്റും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നത് റോഡ് തകരാൻ ഇടയാക്കുമെന്നതിനാലാണ് ക്രെയിൻ നിർദേശിച്ചത്. വെള്ളിയാഴ്ച പരിശോധനയിൽ കൽപ്പള്ളി കടവിൽ കണ്ട അഞ്ച് തോണികളാണ് കസ്​റ്റഡിയിലെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനിടെ മണൽ കടത്തുസംഘമെത്തി മൂന്നെണ്ണം പുഴയിൽ താഴ്ത്തുകയായിരുന്നു. േശഷിക്കുന്ന രണ്ടെണ്ണമാണ് പൊലീസിൻെറ സ്പീഡ് ബോട്ട് ഉപയോഗിച്ച് മണന്തലക്കടവിലേക്ക് എത്തിച്ചത്. ഈ തോണികൾ പൊലീസ് കസ്​റ്റഡിയിലേക്ക് മാറ്റുന്നതിനെച്ചൊല്ലി ഏറെ തർക്കമുണ്ടായി. ഇതിൽ ഒരുതോണി മണൽകടത്തിന് ഉപയോഗിക്കുന്നതല്ലെന്നും വെള്ളപ്പൊക്ക സമയത്ത് ആളുകളെ രക്ഷിക്കാനുപയോഗിക്കുന്നതാണെന്നും പറഞ്ഞ് ഗ്രാമ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ആളുകൾ രംഗത്തുവരുകയായിരുന്നു. തോണിയുടെ രേഖ ഹാജരാക്കാൻ ശനിയാഴ്ച രാവിലെ വരെ സമയം ചോദിക്കുകയും ചെയ്തു. തുടർന്ന്, തൽക്കാലം കരയിലേക്ക് കയറ്റിവെക്കുകയായിരുന്നു. കൽപ്പള്ളി കടവിൽനിന്ന് തോണികൾ കസ്​റ്റഡിയിലെടുക്കുന്നതിനെതിരെയും എതിർപ്പുണ്ടായിരുന്നു. എന്നാൽ, മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മ ശക്തമായ നിലപാടെടുക്കുകയായിരുന്നു. കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സ്​റ്റേഷനിലേക്ക് മാറ്റുന്നത്. പുഴയിൽ താഴ്ത്തിയ ഒരുതോണി പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുത്തിരുന്നു. ഇത് ഉപയോഗശൂന്യമായിട്ടുണ്ട്. ഇതും സ്​റ്റേഷനിലേക്ക് മാറ്റും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.