ബാലുശ്ശേരി: വനത്തിൽപോയ ആദിവാസി കുടുംബത്തെ കാണാനില്ലെന്നു പരാതി. വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിലുള്ള ഗോപി, ഭാര്യ സരോജി എന്നിവരെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയതാണെന്നാണ് കുട്ടികൾ പറയുന്നത്. ഇവരുടെ കുട്ടികൾ മാത്രമാണ് വീട്ടിലുള്ളത്. ഇവരെ കാണാതായതു സംബന്ധിച്ച് വാർഡ് മെംബർ റംല ഹമീദിൻെറ നേതൃത്വത്തിൽ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇതേതുടർന്നു വയലടയിലെത്തിയ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ചു കുട്ടികൾ അടങ്ങുന്ന കുടുംബം മാതാപിതാക്കൾക്ക് എന്തുപറ്റിയെന്നറിയാതെ കാത്തിരിക്കുകയാണ്. കക്കയം വനമേഖലയോടുചേർന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണ്. ഐ.സി.ഡി.എസ് സൂപ്പർ വൈസർ പ്രസന്ന, ശിശു വികസന വകുപ്പ് ഓഫിസർ തസ്ലീന, ആർ.ആർ.ടിമാരായ മേരി ജോസഫ്, പി.പി. രാജു , സിനി എന്നിവർ കോളനിയിലെത്തി കുട്ടികളോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗോപി പീഡന കേസിൽ പ്രതിയായി ഒന്നരവർഷക്കാലം ജയിൽശിക്ഷ അനുഭവിച്ച് ഇൗയിടെയാണ് വയലടയിലെ കോളനിയിലെത്തിയത്. വന്നതിനുശേഷവും ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വീണ്ടും പരാതി നൽകി രണ്ടുപേരെയും പൊലീസിലേൽപ്പിക്കുമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകിയിരുന്നു. ഇതിൻെറ ഭയം കൊണ്ട് രണ്ടുപേരും താൽക്കാലികമായി തൊട്ടടുത്തുള്ള മലെഞ്ചരിവിൽ ഒളിവിൽ പോയതാകാമെന്ന സംസാരവും നാട്ടുകാർക്കിടയിലുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കി തിരച്ചിൽ ആരംഭിക്കണമെന്ന് വാർഡ് മെംബർ റംല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.